മുംബൈയിൽ താജ്മഹൽ ഹോട്ടലിന് സമീപം തീപിടുത്തം; ഒരാൾ മരിച്ചു

മുംബൈയിൽ താജ്മഹൽ ഹോട്ടലിന് സമീപത്തുള്ള നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന 15 പേരെ രക്ഷപ്പെടുത്തി. സൗത്ത് മുംബൈയിലെ കൊളാബയ്ക്ക് സമീപം ചർച്ചിൽ ചേംബർ കെട്ടിടത്തിലാണ് ഇന്ന് വൈകീട്ടോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടുത്തത്തെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top