അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊലപ്പെടുത്താൻ ഭീകരരോട് കശ്മീർ ഗവർണർ; വിവാദം

സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിച്ച അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത് ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക്. നിരപരാധികളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ വിവാദ പരാമർശം.
‘സ്വന്തം ജനങ്ങളെ കൊലപ്പെടുത്താനാണ് ഈ കുട്ടികൾ തോക്കെടുക്കുന്നത്. അവർ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രത്യേക സേനാംഗങ്ങളെയും വധിക്കുന്നു. എന്തിനാണ് അവർ ഇങ്ങനെ കൊല്ലുന്നത്. ജമ്മു കാഷ്മീരിന്റെ സ്വത്ത് കൊള്ളയടിച്ചവരെയാണ് കൊലപ്പെടുത്തേണ്ടത്. അവരിൽ ഒരാളെങ്കിലും വധിക്കപ്പെട്ടോ?’- കാർഗിലിൽ ഒരു ചടങ്ങിൽ സംസാരിക്കവെ മാലിക് ചോദിച്ചു.
പൊതുസ്വത്ത് കൊള്ളയടിച്ചാണ് കാഷ്മീർ ഭരിച്ചവരുടെ കുടുംബങ്ങൾ സന്പത്ത് നേടിയതെന്നും ഗവർണർ ആരോപിച്ചു. തോക്കിനു മുന്നിൽ കേന്ദ്ര സർക്കാർ പത്തിമടക്കില്ലെന്നും ഗവർണർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here