കർണാടക വിശ്വാസ വോട്ടെടുപ്പ്; ഹർജി പിൻവലിക്കാൻ സ്വതന്ത്ര എംഎൽഎമാർക്ക് സുപ്രീംകോടതിയുടെ അനുമതി

കർണാടകയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സ്വതന്ത്ര എംഎൽഎമാർക്ക് സുപ്രീംകോടതിയുടെ അനുമതി. ഹർജി പിൻവലിക്കുന്നതിനെ സ്പീക്കർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി എതിർത്തില്ല.
വിശ്വാസ വോട്ടെടുപ്പ് നടന്ന സാഹചര്യത്തിലാണ് സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറും ഹർജിയിൽ നിന്ന് പിൻമാറിയത്.
Read Also : കർണാടകയിൽ പുതിയ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിൽ
അതേസമയം, കോടതി നിർദേശമുണ്ടായിട്ടും സ്വതന്ത്ര എം.എൽ.എമാരുടെ അഭിഭാഷകനായ മുകുൾ റോത്തഗി ഹാജരാകാത്തതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അതൃപ്തി രേഖപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here