രഞ്ജി ടീമിലെടുക്കാൻ കോഴ; അസിസ്റ്റൻ്റ് കോച്ച് അറസ്റ്റിൽ

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് കളിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍. ആരാണ് അറസ്റ്റിലായതെന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഡൽഹി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബി.സി.സി.ഐ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐ.പി.സി 420, 467, 468, 471, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളില്‍ ഇടം നേടിത്തരാമെന്നു പറഞ്ഞാണ് ഇയാള്‍ കളിക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാൽ ഇവർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. പല മാച്ചുകളിലേക്കും ഇവരെ കൊണ്ടു പോയെങ്കിലും ടീമിലേക്ക് തിരഞ്ഞെടുത്തില്ല. ഇതോടെ കളിക്കാര്‍ ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top