മലിംഗ കളമൊഴിയുന്നു; ഇന്ന് അവസാന മത്സരം

ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും. ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കുമെന്നാണ് മലിംഗ അറിയിച്ചിർന്നത്. ആദ്യ ഏകദിനം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
35കാരനായ മലിംഗ ശ്രീലങ്കയ്ക്കായി 225 ഏകദിനങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 29.02 ശരാശരിയിൽ ആകെ 335 വിക്കറ്റുകൾ മലിംഗയുടെ പേരിലുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലും ശ്രീലങ്കയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് മലിംഗയായിരുന്നു.
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ വിക്കറ്റ് ടേക്കറാണ് മലിംഗ. മുത്തയ്യ മുരളീധരൻ, ചമിന്ദ വാസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 2011ൽ അദ്ദേഹം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.
നിലവിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയെ (7) യാണ് അവർക്ക് നഷ്ടമായത്. ക്യാപ്റ്റൻ ദിമുത് കരുണരത്നെ (29), വിക്കറ്റ് കീപ്പർ കുശാൽ പെരേര (35) എന്നിവരാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here