700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തിൽ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; രക്ഷാപ്രവർത്തനം തുടരുന്നു; വീഡിയോ

മഹാരാഷ്ട്രയിലെ കനത്തമഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്. ബദ്‌ലാപൂരിനും വാൻഗനിക്കുമിടയിലാണ് ട്രെയിൻ കുടുങ്ങിപ്പോയത്. ട്രെയിനിൽ എഴുന്നൂറോളം യാത്രക്കാരുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ട്രെയിനിയിൽ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും 700 പേരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. യാത്രക്കാരെ എയർലിഫ്റ്റിങ് വഴി രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്.
God! This is how badly the Mahalaxmi Express train is stranded with about 2000 passengers inside between Badlapur and Vangni near Mumbai. NDRF and CR teams to the rescue @mid_day @RailMinIndia pic.twitter.com/Gjyu0D1dmf
— Rajendra B. Aklekar (@rajtoday) 27 July 2019
മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. പലയിടങ്ങളിലും വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. പതിനൊന്നോളം വിമാനങ്ങളാണ് റദ്ദാക്കിയത്. പത്തോളം വിമാനങ്ങൾ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. സർവീസ് നടത്തുന്ന വിമാനങ്ങൾ 30 മിനിട്ടോളം വൈകിയാണ് പുറപ്പെടുന്നത്.
വെസ്‌റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ കടുത്ത ഗതാഗതകുരുക്കാണ്. ഇത് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതൽ ദുഷ്‌കരമാക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, വൈസ്‌റ്റേൺ എക്‌സ്പ്രസ് ഹൈവേ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here