മുതിര്‍ന്ന വനിത നേതാക്കളെ ഗവര്‍ണര്‍ പദവിയില്‍ പരിഗണിക്കാന്‍ ബിജെപി തീരുമാനം

മുതിര്‍ന്ന വനിത നേതാക്കളെ ഗവര്‍ണര്‍ പദവിയില്‍ പരിഗണിക്കാന്‍ ബിജെപി തീരുമാനം. സുഷമസ്വരാജ്, ഉമഭാരതി, സുമിത്രാ മഹാജന്‍, വസുന്ധരാ രാജെ സിന്ധ്യ തുടങ്ങിയവരോടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം ആരാഞ്ഞത്. ആഗസ്ത് 30 നും ശേഷവും ഗവര്‍ണ്ണര്‍മാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളിലേക്ക് വനിത നേതാക്കളെ പരിഗണിക്കും.
ആഗസ്ത് 30 ശേഷം നാല് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയില്‍ ഒഴിവ് വരും. ആഗസ്റ്റ് 30 ന് രാജസ്ഥാനിലെയും അടുത്ത ദിവസം കേരളത്തിലെയും തുടര്‍ന്ന് മഹാരാഷ്ട്ര , കര്‍ണ്ണാടക സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരാണ് കാലാവധി പൂര്‍ത്തിയാക്കുക. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന വനിത നേതാക്കളെ ഗവര്‍ണര്‍ ആയി അവരോധിക്കാനുള്ള ബിജെപി തീരുമാനം. മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, ഉമാഭാരതി, മുന്‍സ്പീക്കര്‍ സുമിത്ര മഹാജന്‍.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തരാ രാജേ മുതലായവരോട് ഇക്കാര്യത്തില്‍ ബിജെപി താ ല്‍പര്യം ആരാഞ്ഞു. പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് മുതിര്‍ന്ന വനിത നേതാക്കളും ആയി ചര്‍ച്ച നടത്തി. എന്നാല്‍ ഗവര്‍ണര്‍ പദവി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് തിങ്കളാഴ്ചയ്ക്ക് മുന്‍പ് അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വനിത നേതാക്കള്‍ ഗവര്‍ണ്ണര്‍ പദവി എറ്റെടുക്കാന്‍ സമ്മതം അറിയിച്ചാല്‍ നാല് സംസ്ഥാനങ്ങളിലും ആയി അവരെ നിയമിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here