ചിറ്റൂരിൽ കഞ്ചാവ് വേട്ടയ്ക്കിടെ എക്‌സൈസ് ജീപ്പ് മറിഞ്ഞ് നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

പാലക്കാട് ചിറ്റൂരിൽ കഞ്ചാവ് കേസ് പ്രതികളെ പിടിക്കാൻ പോകുന്നതിനിടെ എക്‌സൈസിന്റെ ജീപ്പ് മറിഞ്ഞ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിശ്വനാഥൻ, രജിത്, പ്രമോദ്, യാസർ അറാഫത്ത് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം മറിഞ്ഞെങ്കിലും നാലു കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. ഷാരോൺ, ശരത് എന്നിവരാണ് പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top