‘ഗോവിന്ദക്ക് മാനസികാസ്വാസ്ഥ്യം’; വെളിപ്പെടുത്തലുമായി സുഹൃത്ത്

ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രം അവതാറിൽ അഭിനയിക്കാൻ തന്നെ വിളിച്ചെന്നും എന്നാൽ താനത് വേണ്ടെന്ന് വെക്കുകയുമായിരുന്നുവെന്നുള്ള ബോളിവുഡ് താരം ഗോവിന്ദയുടെ വെളിപ്പെടുത്തൽ പുതിയൊരു വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. ഇതിന് പിന്നാലെ ഗോവിന്ദയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നു. ഇപ്പോഴിതാ ഗോവിന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്.

ഗോവിന്ദയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. അദ്ദേഹത്തിന് കൗൺലിങ് നൽകേണ്ടതുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി. ഗാവിന്ദ ഇത്തരത്തിൽ വിചിത്രമായി പെരുമാറാൻ തുടങ്ങിയിട്ട് നാളുകളായെന്നും വലിയ പ്രൊജക്റ്റുകൾ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണെന്നും സുഹൃത്ത് പറയുന്നു. ഡെക്കാൻ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

ഗോവിന്ദയുടെ നെഗറ്റിവിറ്റി അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാൻ ഒരുപാട് വിതരണക്കാർ തയാറായില്ല. വിതരണക്കാരോട് അദ്ദേഹം മോശമായി പെരുമാറിയതാണ് അതിന് കാരണം. താനുമായും ഗോവിന്ദ അകൽച്ചയിലാണ്. ചതിച്ചു എന്നാരോപിച്ചാണ് താനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചത്. സിനിമ മേഖലയിൽ ഗോവിനന്ദയെ സഹായിക്കാൻ ആരുമില്ലെന്നും സുഹൃത്ത് പറയുന്നു. നാല് വർഷത്തെ പരിചയമാണ് ഗോവിന്ദയുമായി ഈ സുഹൃത്തിനുള്ളത്.

കഴിഞ്ഞ ദിവസമാണ് ജെയിംസ് കാമറൂണിന്റെ അവതാറിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന് ഗോവിന്ദ വെളിപ്പെടുത്തിയത്. 410 ദിവസം ദേഹത്ത് ചായം പൂശി നിൽക്കണം എന്നുള്ളതുകൊണ്ട് താൻ ആ പ്രൊജക്ടിൽ നിന്ന് പിൻമാറുകയായിരുന്നുവെന്നും ഗോവിന്ദ പറഞ്ഞിരുന്നു. സിനിമ ഷൂട്ടിംഗ് പൂർത്തിയാവാൻ ഏഴു വർഷമെങ്കിലും എടുക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും 8, 9 വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ ഗോവിന്ദയ്ക്കെതിരേ നിരവധി ട്രോളുകളാണ് വരുന്നത്. അവതാറിന്റെ രൂപത്തിൽ നീല നിറവും നീളൻ മുടിയുമാക്കി നിരവധി പേരാണ് താരത്തെ പരിഹസിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top