മെഡിക്കല്‍ കമ്മീഷന്‍ ബില്‍; ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബില്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ, രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

രാജ് ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വക്കേറ്റമുണ്ടായി.

അനുമതി വാങ്ങാതെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്ഭവന് മുന്നില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഒര് വിഭാഗത്തെ ഐഎംഎ ഹെഡ്ക്വാട്ടേഴ്‌സിലേയ്ക്ക് മാറ്റി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ ഡ്യൂട്ടി മുടക്കി സമരത്തിനിറങ്ങുമെന്ന് ഡോക്ടര്‍മാര്‍അറിയിച്ചു. അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി
കളുടെ അനിശ്ചിതകാല നിരാഹാര സമരം രാജ്ഭവന് മുന്നില്‍ തുടരുകയാണ്.വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മൂന്ന് ഡോക്ടര്‍മാരും ഏകദിന നിരാഹാര സമരം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top