Advertisement

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് കുമാരസ്വാമി

August 3, 2019
Google News 1 minute Read

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി താൻ ആലോചിക്കുകയാണെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആകസ്മികമായാണ് താൻ രാഷ്ട്രീയത്തിലേക്കെത്തിയത്. കർണാടകയുടെ മുഖ്യമന്ത്രിയായതും അങ്ങനെ തന്നെയാണ്. എന്നാൽ ഇനി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. തനിക്ക് രണ്ടു തവണ മുഖ്യമന്ത്രിയാകാൻ ദൈവം അവസരം നൽകി.

Read Also; ‘മാണ്ഡ്യയിൽ മകനെതിരെ ചക്രവ്യൂഹമൊരുങ്ങുന്നു’ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി

കഴിഞ്ഞ 14 മാസത്തെ ഭരണത്തിൽ കർണാടകയ്ക്ക് വേണ്ടി നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. അധികാരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾ എല്ലാക്കാലവും ഓർക്കും. ഇനി താൻ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also; ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് കുമാരസ്വാമി; കോൺഗ്രസ് കർണാടക സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് എഐസിസി

കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാർ സർക്കാരിനെതിരെ രംഗത്തു വന്നതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച കർണാടകയിൽ കുമാരസ്വാമി സർക്കാർ താഴെ വീണത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കുമാരസ്വാമി രാജിവെയ്ക്കുകയും ഇതിന് പിന്നാലെ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരുണ്ടാക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും പലപ്പോഴും  സർക്കാരിനെ നയിക്കുന്നതിലെ ബുദ്ധിമുട്ടുകൾ വിവരിച്ച് കുമാരസ്വാമി രംഗത്ത് വന്നിരുന്നു. താൻ ദിവസവും വേദനകളിലൂടെയാണ് കടന്നു പോകുന്നതെന്നും മുഖ്യമന്ത്രിയായതിനാൽ തനിക്കിത് ആരോടും പറയാൻ പോലും കഴിയുന്നില്ലെന്നും കുമാരസ്വാമി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളുമായുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കുമാരസ്വാമിയുടെ പരാമർശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here