മയക്കുമരുന്നിന് അടിമ; കൃഷണനും രാധയുമായി വേഷം കെട്ടും; തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ബിഹാർ മുൻ ആരോഗ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഐശ്വര്യ റായ്. തേജ് മയക്കുമരുന്നിന് അടിമയാണെന്നും, ദൈവങ്ങളുടെ അവതാരമാണെന്ന് പറഞ്ഞ് കൃഷ്ണനും, രാധയും ശിവനായുമെല്ലാം വേഷമിടുമെന്നും ഐശ്വര്യ പറഞ്ഞു.
വൈശാലി ജില്ലയിലെ മഹൗയിൽ നിന്നുള്ള ആർജെഡി എംഎൽഎയായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിനായി കോടതിയിൽ സമീപിച്ചിട്ടുണ്ട്. 2018 മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം തന്നെ ഇരുവരും വിവാഹ മോചനത്തിന് പെറ്റീഷൻ നൽകിയിട്ടുണ്ട്.
Read Also : ലാലുവിന്റെ മകന്റെ കല്യാണത്തില്‍ ഭക്ഷണത്തിനായി അടിപിടി!!!
വിവാഹം കഴിഞ്ഞപ്പോഴാണ് തേജ് കഞ്ചാവിന് അടിമയാണെന്ന് അറിയുന്നതെന്നും കഞ്ചാവ് വലിച്ച ശേഷം ശിവന്റെ അവതാരമാണെന്ന് പറഞ്ഞ് വേഷംകെട്ടുമെന്ന് അറിയുന്നതെന്ന് ഐശ്വര്യ പറയുന്നു.
Read Also : ഞാന്‍ സിംപിളാണ്… ഐശ്വര്യയുടെ മോഡേണ്‍ ജീവിതവുമായി ഒത്തു പോകാനാകില്ല: തേജ് പ്രതാപ് യാദവ്
ഇക്കാര്യം തേജിന്റെ മാതാപിതാക്കളും സഹോദരിയുമായുമെല്ലാം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാൽ ആരും വിഷയം ഗൗരവമായി എടുത്തില്ലെന്നും ഐശ്വര്യ പറഞ്ഞു. നിലവിൽ 10 സർക്കുലർ റോഡിൽ തേജിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഐശ്വര്യ താമസിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here