Advertisement

ടൂർണമെന്റ് പാക്കിസ്ഥാനിൽ; അടുത്ത ഏഷ്യ കപ്പ് ഇന്ത്യ ഇല്ലാതെ നടക്കും

August 8, 2019
Google News 1 minute Read

അടുത്ത ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ പാക്കിസ്ഥാനിൽ വെച്ച് നടക്കുന്നതിനാലാണ് ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടക്കാനുള്ള സാധ്യതകൾ ഏറുന്നത്. മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ ടൂർണമെൻ്റിൽ നിന്നും വിട്ടു നിൽക്കാനാണ് സാധ്യത.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമായിരിക്കും ഏഷ്യാ കപ്പ്. വേദി മാറ്റണമെന്ന ആവശ്യത്തെ പാക്കിസ്ഥാനും ശക്തമായി എതിര്‍ക്കാനാണ് സാധ്യത. നേരത്തെ ഈ വിഷയം പരിഗണനയിൽ വന്നപ്പോൾ തന്നെ പാക്കിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്ന് വേദി മാറ്റുന്ന പ്രശ്നമില്ല എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും അറിയിച്ചത്.

കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തുടരുകയും വേദി മാറ്റാന്‍ അധികൃതര്‍ തയ്യാറാവാതിരിക്കുകയും ചെയ്താല്‍ ഇന്ത്യ പങ്കെടുക്കില്ല എന്ന കാര്യം ഉറപ്പാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here