Advertisement

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

August 16, 2019
Google News 1 minute Read

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് നട തുറന്നത്.

ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ശബരിമലയില്‍ ഉണ്ടാവില്ല. നാളെ രാവിലെ പുതിയ മേല്‍ശാന്തിമാര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 13 പേരാണ് പട്ടികയില്‍ ഉള്ളത്.

Read more:ശബരിമലയില്‍ നിറപുത്തരി പൂജകള്‍ പൂര്‍ത്തിയായി; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരെത്തി. പതിവിനു വിപരീതമായി തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയും നിലവിലെ മേല്‍ശാന്തിമാരും ചേര്‍ന്ന് പരിശീലനം നല്‍കും. ചിങ്ങമാസ പൂജകള്‍ക്ക് ശേഷം21ന് രാത്രി നട അടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here