നാവിക താവളത്തിന്റെ കമ്പിവേലി ചാടി ഒരു മുതല; റോഡിന്റെ നടുവിൽ നീന്തി മറ്റൊരു മുതല; വീഡിയോ കാണാം

മുതലയാണ് താരം. രണ്ട് മുതലകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്. ആദ്യത്തെ മുതല ഫ്ലോറിഡയിലും രണ്ടാമത്തെ മുതല സെൻ്റ് പീറ്റേഴ്സ്ബർഗിലുമാണ് വാർത്തകളിൽ ഇറ്റം നേടിയത്. നാവിക താവളത്തിൻ്റെ കമ്പിവേലി ചാടിക്കടക്കുന്നതാണ് ഫ്ലോറിഡയിലെ മുതല. സെൻ്റ് പീറ്റേഴ്സ്ബർഗിലെ മുതലയാവട്ടെ റോഡിലെ വെള്ളക്കെട്ടിൽ നീന്തുകയാണ്. രണ്ട് മുതലകളുടെയും വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുകയാണ്.
ഫ്ലോറിഡയിലെ ജാക്‌സന്‍വില്ലേയിലുള്ള നാവിക താവളത്തിലെ കമ്പിവേലിയാണ് മുതല അനായാസം ചാടിക്കടന്നത്. നാവിക താവളത്തിന്റെ സുരക്ഷയെല്ലാം ഈ വീരന്‍ നിഷ്പ്രയാസം മറികടന്നു. മൂന്ന് ലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ ഇതിനോടകം ഈ വീഡിയോ കണ്ടത്. അയ്യായിരത്തോളം ഷെയറും ഈ വീഡിയോക്ക് ലഭിച്ചു.
സെൻ്റ് പീറ്റേഴ്സ്ബർഗിലെ മുതലയാവട്ടെ പെരുംമഴയത്താണ് നടു റോഡിൽ നീന്തുന്നത്. റോഡിലെ കുഴിയിലുണ്ടായ വെള്ളക്കെട്ടിലാണ് മുതലയുടെ രാജകീയമായ നീന്തൽ. ട്രാഫിക്ക് ലൈറ്റ് ചുവപ്പായതിനെത്തുടർന്ന് റോഡിൽ കാറ് നിർത്തിയ ഒരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here