ലോക കിരീടത്തിനായി സിന്ധു ഇന്നിറങ്ങും; എതിരാളി ഒക്കുഹാര

pv sindhu

ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പിവി സിന്ധു ഇന്നിറങ്ങും. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിൻ്റെ എതിരാളി. സെമിയില്‍ ചൈനയുടെ ചെന്‍ യൂ ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ്. കഴിഞ്ഞ രണ്ട് ഫൈനലിലും സിന്ധു പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.

സെമിഫൈനലിൽ ചൈനീസ് താരം ചെൻ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. സ്കോർ 21-7, 2-14.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More