ഇന്ത്യ-വിൻഡീസ് രണ്ടാം ടെസ്റ്റ്: മാറ്റങ്ങളില്ലാതെ ഇന്ത്യ; ടോസ് അറിയാം

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ജേസൻ ഹോൾഡർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോൾ വിൻഡീസ് നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്.
മിഗ്വേൽ കമ്മിൻസിൻ പകരം റഖീം കോൺവാൽ, ഷായ് ഹോപ്പിനു പകരം ജഹ്മർ ഹാമിൽട്ടൺ എന്നിവർ വിൻഡീസ് നിരയിൽ അരങ്ങേറി. ആദ്യ ടെസ്റ്റിൽ 318 റൺസിന്റെ ഉജ്ജ്വല വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനിറങ്ങുമ്പോൾ വിജയം നേടി പരമ്പര സമനിലയാക്കുകയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ലോകേഷ് രാഹുലിനെ നഷ്ടമായി. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് എടുത്തിട്ടുള്ളത്. 13 റൺസെടുത്ത രാഹുലിനെ ജേസൻ ഹോൾഡർ പുറത്താക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here