ദുബായ് മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ക്യാബിൻ മാറ്റിസ്ഥാപിച്ചു

ദുബായ് മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ക്യാബിൻ മാറ്റിസ്ഥാപിക്കുന്ന നടപടി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൂർത്തിയാക്കി. യു.എ.ഇ. എക്‌സ്ചേഞ്ചിൽ നിന്നും റാഷിദിയ ഭാഗത്തേക്ക് പോകുമ്പോൾ മുൻവശത്തായിരിക്കും സ്ത്രീകൾക്കുവേണ്ടിയുള്ള ക്യാബിൻ. യു.എ.ഇ. എക്സ്ചേഞ്ച് ഭാഗത്തേക്കുള്ള യാത്രയിൽ ഇത് പുറകിലായിരിക്കും. നേരത്തെയുള്ള ക്യാബിനുകളിൽ നിന്ന് പിങ്ക് നിറത്തിലുള്ള സ്റ്റിക്കറുകളും നീക്കം ചെയ്ത് പുതിയ ക്യാബിനുകളിൽ പതിപ്പിച്ചു.

Read Also; ഈ ആഴ്ച മുതൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

നേരത്തെ ഗോൾഡ് കാർഡ് കാബിനോട് ചേർന്നായിരുന്നു സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്യാബിൻ. ഇപ്പോൾ അത് നേരെ എതിർദിശയിലാണ്. ഇപ്പോഴത്തെ ക്യാബിനിൽ കൂടുതൽ സ്ഥല സൗകര്യമുണ്ട്. മൂന്ന് ഘട്ടമായാണ് ക്യാബിൻ മാറ്റങ്ങൾ നടപ്പിലാക്കിയത്. മെട്രോ യാത്രക്കാരെ സാമൂഹികമാധ്യമങ്ങളിലൂടെയും സൂചനാ ബോർഡുകൾ വഴിയും ക്യാബിൻ മാറ്റുന്ന അറിയിപ്പുകൾ നൽകലായിരുന്നു ആദ്യഘട്ടം. മാറ്റത്തെക്കുറിച്ച് യാത്രക്കാർക്ക് വിവരം നൽകാൻ നിയോഗിച്ച ജീവനക്കാരും സ്റ്റേഷനുകളിലുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top