സഞ്ജുവിന്റെ വെടിക്കെട്ട് 91; വീഡിയോ കാണാം

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണാണ് തിളങ്ങിയത്. 48 പന്തുകളിൽ 91 റൺസെടുത്ത സഞ്ജു ലിസ്റ്റ് എ കരിയറിൽ തൻ്റെ ഏറ്റവും ഉയർന്ന സ്കോർ കുറിയ്ക്കുകയും ചെയ്തു. സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ വീഡിയോ ബിസിസിഐ പങ്കു വെച്ചിട്ടുണ്ട്.

Read Also: മാച്ച് ഫീ ആയ ഒന്നര ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫിന്; ഹൃദയം കവർന്ന് സഞ്ജു

സ്ക്വയർ കട്ട്, ലേറ്റ് കട്ട്, ഓൺ ഡ്രൈവ്, ഫ്ലിക്ക്, ഹുക്ക്, പുൾ എന്നിങ്ങനെ കോപ്പിബുക്കിലെ ഏതാണ്ടെല്ലാ ഷോട്ടുകളും പുറത്തെടുത്താണ് സഞ്ജു നിറഞ്ഞാടിയത്. 48 പന്തുകളിൽ 91 റൺസെടുത്ത സഞ്ജുവിൻ്റെ മികവിൽ, മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. ആറു ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കമായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. ലിസ്റ്റ് എ കരിയറിലെ ഏറ്റവുമുയർന്ന സ്കോർ കുറിച്ച സഞ്ജുവിൻ്റെ മികവിൽ 36 റൺസിനു വിജയിച്ച ഇന്ത്യ 4-1ന് പരമ്പരയും സ്വന്തമാക്കി.

Read Also: തലസ്ഥാനത്ത് നിറഞ്ഞാടി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് കൂറ്റൻ സ്കോർ

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം മുന്നൊരുക്കങ്ങളാണ് ബിസിസിഐ ലിസ്റ്റ് എ മത്സരങ്ങളിലൂടെ നടത്തുന്നത്. അവസാന മത്സരങ്ങളിൽ ഋഷഭ് പന്ത് ഫോം ഔട്ടായത് ബിസിസിഐയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഋഷഭ് പന്തിനു ശേഷം സഞ്ജു സാംസൺ, ഇഷൻ കിഷൻ എന്നിവരാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. അതുകൊണ്ട് തന്നെ ഈ പ്രകടനം സഞ്ജുവിന് ഊർജ്ജമാകും.

വീഡിയോ ഇവിടെ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top