‘ജീവിതത്തിലാദ്യമായാണ് അയാൾ ക്യാപ്റ്റനായത്’; ലോകകപ്പിനു മുൻപ് ക്യാപ്റ്റനെ മാറ്റിയ നടപടിയിൽ ബോർഡിനെ വിമർശിച്ച് മുഹമ്മദ് നബി

ലോകകപ്പിനു തൊട്ടുമുൻപ് ക്യാപ്റ്റനെ മാറ്റിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഓൾറൗണ്ടർ മുഹമ്മദ് നബി. ലോകകപ്പിന് മുമ്പ് ക്യാപ്റ്റനെ മാറ്റിയത് ടീമിനെ ബാധിച്ചെന്ന് നബി പറയുന്നു. അതുകൊണ്ട് തന്നെ നന്നായി പ്രകടനം നടത്താനായില്ലെന്നും നബി കുറ്റപ്പെടുത്തി. ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിരമിച്ചു പിന്നാലെയാണ് നബി ബോർഡിനെതിരെ ആഞ്ഞടിച്ചത്.
‘അയാള്‍ ജീവിതത്തില്‍ അതുവരെ ഒരു ടീമിനെ നയിച്ചിട്ടില്ലായിരുന്നു. അതു തന്നെയായിരുന്നു ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണം. ഇന്ത്യ, പാക്കിസ്ഥാന്‍, വിന്‍ഡീസ് ടീമുകള്‍ക്കെതിരേ നന്നായി പോരാടിയെങ്കിലും ജയിക്കാനായില്ല. ചില തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് തിരിച്ചടിയായി. റാഷിദിന് ക്യാപ്റ്റനെന്ന നിലയില്‍ നന്നായി ശോഭിക്കാനാകും. താനും അസ്ഗറും അദേഹത്തിന് നല്ല പിന്തുണ നല്കുകയും ചെയ്യുന്നു’- നബി പറഞ്ഞു.
ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മുമ്പാണ് അസ്ഗര്‍ അഫ്ഗാനെ മാറ്റി ഗുല്‍ബദിന്‍ നയ്ബിനെ ക്യാപ്റ്റനാക്കിയത്. യാതൊരു നായകപരിചയവും ഇല്ലാതിരുന്ന നയ്ബിന്റെ കീഴില്‍ ടീം മോശം പ്രകടനമാണ് നടത്തിയത്. മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകകപ്പ് കഴിഞ്ഞയുടൻ നയ്ബിനെ മാറ്റി റാഷിദ് ഖാനെ ക്യാപ്റ്റനാക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here