ഇന്ത്യയിൽ തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങൾ വീണ്ടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിൽ തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങൾ വീണ്ടെടുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. 2030 ഓടെ 26 മില്യൺ ഹെക്ടർ ഭൂമി വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡൽഹിയിൽ കാലാവസ്ഥ വ്യതിയാനം മറികടക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.

പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് ഇന്ത്യ എന്നു പറഞ്ഞ പ്രധാനമന്ത്രി, കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകം അനുഭവിച്ചിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. പരിസ്ഥിയെ സംരഷിക്കാൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും. 2030 ഓടെ 26 മില്യൺ ഹെക്ടർ തരിശ് ഭൂമി വീണ്ടെടുക്കും.

അടുത്ത വർഷങ്ങളിൽ പുനരുപയോഗം ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. കുറവ് ജലം ഉപയോഗിച്ച് കൂടുതൽ കൃഷി ചെയ്യുന്ന രീതി വ്യാപിപ്പിക്കും. സീറോ ബജറ്റ് കൃഷിക്കാണ് മുൻതൂക്കം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സെപ്റ്റംബർ രണ്ടിന് ആരംഭിച്ച ഉച്ചകോടി 13ന് അവസാനിക്കും. 196 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top