ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പി. ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. സിബിഐ കസ്റ്റഡിയിൽ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തു. ഈ മാസം പത്തൊൻപത് വരെയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഡൽഹി റോസ് അവന്യു കോടതി റിമാൻഡ് ചെയ്തത്.
സംപ്തംബർ 19 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Read Also : സ്കൂളുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂരകൾ വേണ്ട; പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
അതേസമയം, രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലെ ആശങ്ക ചിദംബരത്തിന്റെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടു. ചിദംബരത്തിന്റെ കുടുംബമാണ് ട്വീറ്റ് ചെയ്തതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here