തമ്പാനൂരിൽ യുവാവ് കൊല്ലപ്പെട്ടത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന്

തിരുവനന്തപുരം തമ്പാനൂരിൽ യുവാവ് കൊല്ലപ്പെട്ടത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരണം. നേമം സ്വദേശി കലേഷാണ് കൊല്ലപ്പെട്ട ശ്രീനിവാസിന്റെ കഴുത്തിൽ ബിയർകുപ്പി പൊട്ടിച്ചു കയറ്റിയത്. സംഭവത്തിൽ കലേഷ് ഉൾപ്പെടെ മൂന്ന് പേരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പൂജപ്പുര സ്വദേശി ശ്രീനിവാസും സുഹൃത്ത് ഗിരീഷും തിരുവനന്തപുരം തമ്പാനൂരിലെ ബോബൻ പ്ലാസ എന്ന ഹോട്ടലിൽ മുറിയെടുത്തത്.

Read Also; താൻ ബിജെപിയിൽ ചേരുന്നുവെന്നത് സംഘികളുടെയും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുടെയും വ്യാജപ്രചാരണമെന്ന് പി.ജയരാജൻ

രാവിലെ മുതൽ ആരംഭിച്ച മദ്യസൽക്കാരത്തിനിടെ പല സുഹൃത്തുക്കളും മുറിയിലെത്തി. കൂട്ടത്തിൽ കുണ്ടമൻകടവ് സ്വദേശി സന്തോഷ്, സഹോദരൻ കലേഷ് എന്നിവരുമെത്തിയിരുന്നു. മദ്യപാനത്തിനിടെ സന്തോഷും ശ്രീനിവാസും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിനിടെ സന്തോഷിന്റെ സഹോദരൻ കലേഷ് ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസിന്റെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also; തിരുവോണദിവസം കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കുത്തേറ്റ ശ്രീനിവാസ് ഉടൻ തന്നെ മരിച്ചു. തുടർന്ന് സുഹൃത്തുക്കൾ തന്നെയാണ് ആംബുലൻസ്
വിളിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. പ്രതികളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് തമ്പാനൂർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ഫോറൻസിക് വിദഗ്ധരടക്കമുള്ളവരെത്തി മുറിയിൽ പരിശോധന നടത്തി. കലേഷും ശ്രീനിവാസും തമ്മിൽ നേരത്തെ  ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശ്രീനിവാസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top