മുഖം മിനുക്കി നമോ ആപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമോ ആപ്പ് വീണ്ടും മുഖം മിനുക്കുന്നു. പ്രധാനമന്ത്രിയെയും പാർട്ടിയേയും പിന്തുണയ്ക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനായുള്ള ആപ്ലിക്കേഷനിൽ വൺ ടച്ച് നാവിഗേഷൻ, നാമോ എക്സ്ലൂസീവ് വിഭാഗം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തുന്നത്.

2019 പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് നമോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത്.  പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് ആപ്ലിക്കേഷനിൽ വൻ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. ആപ്പ് പരിഷ്‌കരിക്കുന്ന വിവരം പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജ് വഴിയും അറിയിച്ചിട്ടുണ്ട്. അപ് ഡേറ്റ് ചെയ്യുന്ന ആപ്പിൽ ‘മൻ കീ ബാത്ത്’ കേൾക്കാനും സാധിക്കും. നിലവിൽ വിവിധ പ്ലാറ്റ്ഫോമുകളിലായി നിലവിൽ 1.5 കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top