ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത്

P.V Sindhu

ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി. തായ്‌ലൻഡിന്‍റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം റൗണ്ടിൽ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധുവിന്‍റെ തോൽവി. സ്കോർ: 21-12, 13-21, 19-21.

ആദ്യ ഗെയിമിൽ മികച്ച കളി പുറത്തെടുത്ത സിന്ധുവിന് രണ്ടും മൂന്നും ഗെയിമുകളിൽ കാലിടറി. അവസാന ഗെയിമിൽ മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ജയം തായ്‌ലൻഡ് താരത്തിനൊപ്പം നിന്നു.

ഇതോടെ ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. നേരത്തെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top