മലയണ്ണാനെ പകരം നൽകി നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു

നെയ്യാർ ലയൺ സഫാരി പാർക്കിലേക്ക് ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒരെണ്ണം ചത്തു. ആറര വയസ്സുള്ള പെൺസിംഹം രാധയാണ് ചത്തത്. കഴിഞ്ഞ മാസമാണ് രണ്ട് മലയണ്ണാനെ പകരം നൽകി ഗുജറാത്തിലെ സക്കർബർഗ് മൃഗശാലയിൽ നിന്ന് രണ്ട് സിംഹങ്ങളെ നെയ്യാർ സഫാരി പാർക്കിലേക്കെത്തിച്ചത്. എന്നാൽ കഴിഞ്ഞ 15 ദിവസമായി മൃഗശാലയിൽ ചികിത്സയിലായിരുന്നു രാധ. യാത്രാക്ഷീണം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാകാം മരണകാരണമെന്ന് സംശയിക്കുന്നു.
കഴിഞ്ഞ മാസം കേരളത്തിലേക്ക് കൊണ്ടുവന്ന സിംഹങ്ങളെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലയൺ സഫാരി പാർക്കിലേക്ക് മാറ്റിയിരുന്നില്ല . തിരുവനന്തപുരം മൃഗശാലയിൽത്തന്നെയാണ് ഇവയെ താമസിപ്പിച്ചിരുന്നത്. കൂടെയുള്ള സിംഹത്തെ ഉടൻ തന്നെ നെയ്യാർ ലയൺ സഫാരി പാർക്കിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ സഫാരി പാർക്കാണ് നെയ്യാറിലേത്. 1984ൽ 4 സിംഹങ്ങളുമായാണ് പാർക്ക് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here