”ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്”; മോഹൻലാൽ തന്ന പണികൾ ഓർമ്മിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഒരു കാലത്തിൻ്റെ സ്വത്തായിരുന്നു. നിത്യഹരിതമെന്ന് സംശയലേശമന്യേ പറയാവുന്ന എത്രയോ ചിത്രങ്ങളാണ് മൂവരും ചേർന്നപ്പോൾ പിറവിയെടുത്തത്. മോഹൻലാലുമായി അപ്പുണ്ണിയിലൂടെ ആരംഭിച്ച സിനിമാ ജീവിതം എന്നും എപ്പോഴും വരെ സത്യൻ അന്തിക്കാട് തുടർന്നു. 17ഓളം സിനിമകളാണ് ഇരുവരും ഒന്നിച്ച് വെള്ളിത്തിരയിലെത്തിയത്.

സിനിമാ ലോകത്തെ പരിചയവും ആത്മബന്ധവും സിനിമയ്ക്ക് പുറത്തും ഇരുവരും തുടരുന്നുണ്ട്. പലപ്പോഴും ഇരുവരും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മോഹൻലാൽ ‘നൈസായി’ തന്ന പണികൾ ഓർമിക്കുകയാണ് സത്യൻ അന്തിക്കാട്. ഒരു കൊലക്കേസ് പ്രതിയെ വീട്ടിൽ ഒളിപ്പിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട കാര്യമാണ് ആദ്യം സത്യൻ അന്തിക്കാട് ഓർമ്മിക്കുന്നത്. നടക്കില്ലെന്ന് താൻ പറഞ്ഞുവെങ്കിലും മോഹൻലാൽ നിർബന്ധിച്ചുവെന്നും ഒടുവിൽ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായെന്നും സത്യൻ പറയുന്നു.

പട്ടണ പ്രവേശം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെ മോഹൻലാൽ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും ഒരുമിച്ചാണ് കബളിപ്പിച്ചത്. മറ്റൊരിക്കൽ പിണറായി വിജയൻ വിളിച്ചപ്പോൾ പറ്റിക്കാനായി മോഹൻലാൽ തന്നെ വിളിച്ചതാണെന്നു വിചാരിച്ച് അബദ്ധം പറ്റിയ കഥയും സത്യൻ അന്തിക്കാട് പങ്കുവെക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top