സൗദി ദേശീയദിനാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു

സൗദി ദേശീയദിനാഘോഷങ്ങൾക്ക് പരിസമാപ്തി. മാതൃരാജ്യത്തോടും ഭരണാധികാരികളോടും സ്‌നേഹവും കൂറും ബഹുമാനവും ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു ആഘോഷപരിപാടികൾ. ദേശീയദിനത്തിൽ വിവിധ പരിപാടികളുമായി വിദേശികളും പങ്കാളികളായി.

രാജ്യത്തിന്റെ സമൃദ്ധിയും ഐക്യവും പ്രകടമാക്കുന്നതായിരുന്നു സൗദിയുടെ 89-ാമത് ദേശീയദിനാഘോഷം. ഒപ്പം രാജ്യത്തെ സാമൂഹികമാറ്റങ്ങൾക്കുള്ള യുവ ജനതയുടെ ഐക്യദാർഢ്യവും ആഘോഷത്തിൽ പ്രതിഫലിച്ചു. എന്നും ഓർമിക്കാൻ കഴിയും വിധം വേറിട്ട വിസ്മയ കാഴ്ചകളായിരുന്നു സൗദി എന്റർടൈൻമെൻറ് അതോറിറ്റിക്കു കീഴിൽ വിവിധ മേഖലകളിൽ അരങ്ങേറിയത്.

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരും വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. ആഘോഷത്തിൽ മലയാളികളും പങ്കാളികളായി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി. സൗദിയിലെ ലുലു മാളുകളിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടിയിലൂടെയാണ് കൂടുതൽ വിദേശികൾക്ക് ആഘോഷങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞത്. അൽ ഹസയിലെ പൗരാണീക കേന്ദ്രമായ ഇബ്രാഹിം പാലസിന്റെ മാതൃകയിൽ തീർത്ത ഭീമൻ കേക്ക് മുറിച്ചു കൊണ്ട് അൽ ഹസ ഡൈപ്യൂട്ടി ഗവർണർ മുആദ് അൽ ജാഫരിയാണ് ഈ വർഷത്തെ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തത്. സൗദി നൃത്ത കലാ രൂപമായ അർദ്ധയും അറബന മുട്ടും ആഘോഷങ്ങൾക്ക് കൂടുതൽ ആവേസം പകർന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top