മാണി സി കാപ്പന്റെ ലീഡിൽ ഇടിവ്

മാണി സി കാപ്പന്റെ ലീഡിൽ നേരിയ ഇടിവ്. എൽഡിഎഫിന് സ്വാധീനമുള്ള തലപ്പനം, തലനാട് എന്നീ പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണിയപ്പോഴാണ് ലീഡിൽ കുറവ് വന്നിരിക്കുന്നത്.
വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടന്നപ്പോൾ മൂവായിരത്തിലധികം ലീഡ് നിലനിർത്തിയ മാണി സി കാപ്പന്റെ നിലവിൽ ലീഡ് 2832 ആണ്. എന്നിരുന്നാലും എല്ലാ ബൂത്തുകളിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈയാണ് ഉള്ളത്.
ആദ്യ റൗണ്ടിൽ 156 വോട്ടിന്റെ ലീഡ് നേടിയ മാണി സി കാപ്പൻ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ 500 ൽ അധികം വോട്ടുകളുടെ ലീഡുകൾക്ക് മുന്നിലായി. ഈ സംഖ്യയാണ് മൂന്നാം റൗണ്ടിൽ രണ്ടായിരത്തിലധികം ലീഡാക്കി ഉയർത്തിയിരിക്കുന്നത്. അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലീഡ് നില 3277 ൽ എത്തി. ഇതാണ് നിലവിൽ 2838 ലേക്ക് എത്തിയിരിക്കുന്നത്.
Read Also : പാലായിൽ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടന്നു; നിലവിലെ ലീഡ് നില
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ സമമായി നിന്ന ൽെഡിഎഫ്‌യുഡിഎഫ് വോട്ടുകൾ ഇവിഎം എണ്ണി തുടങ്ങിയപ്പോൾ മാറി മറിയുകയായിരുന്നു. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ളത് രാമപുരത്താണ്. അതുകൊണ്ട് തന്നെ പാലയുടെ തലവിധി എന്താകുമെന്ന് രാമപുരത്തെ വോട്ടെണ്ണൽ കഴിയുന്നതോടെ മനസ്സിലായി. യുഡിഎഫിനെ തൂത്തെറിഞ്ഞ് എൽഡിഎഫ് മുന്നേറുന്ന കാഴ്ച്ചയ്ക്കാണ് പിന്നീട് പാല സാക്ഷ്യം വഹിച്ചത്. യുഡിഎഫ് കോട്ടകളെന്ന് പറയപ്പെടുന്ന രാമപുരം, കടനാട് എന്നീ പ്രദേശങ്ങളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here