വ്യോമസേനാ ദിനാഘോഷം; മിഗ് 21 ബൈസണ്‍ അഭ്യാസ പ്രകടനം നയിച്ച് അഭിനന്ദന്‍ വര്‍ത്തമാന്‍

വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനം നയിച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ എയര്‍ബേസില്‍ നടന്ന പരേഡിലാണ് മിഗ് 21 ബൈസണ്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനത്തിന് അഭിനന്ദന്‍ നേതൃത്വം നല്‍കിയത്. മൂന്ന് മിറാജ് 2000 വിമാനങ്ങളും രണ്ട് എസ്‌യു- 30 ഫൈറ്റര്‍ വിമാനങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു.

പാകിസ്ഥാനിലെ ബലാകോട്ടിലുള്ള തീവ്രവാദ ക്യാമ്പ് ആക്രമിച്ച് മടങ്ങുന്നതിനിടെ പാകിസ്താന്റെ യുദ്ധ വിമാനം അഭിനന്ദന്‍ തകര്‍ത്തിരുന്നു. വ്യോമാക്രമണത്തിനിടെ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. മാര്‍ച്ച് ഒന്നിനാണ് പാക് സൈന്യം അഭിനന്ദനെ തിരികെ ഇന്ത്യയിലേക്ക് അയച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More