നിങ്ങളിൽ ഒരു നർത്തകനോ നർത്തകിയോ ഉണ്ടോ ? എങ്കിൽ ഫ്‌ളവേഴ്‌സ് ധമാക്കയിൽ പങ്കാളിയാകാം

നൃത്തം ചെയ്യാൻ താത്പര്യമുള്ളവർക്കായി സുവർണാവസരം ഒരുക്കി ഫ്‌ളവേഴ്‌സ് ധമാക്ക. ഫ്‌ളവേഴ്‌സിന്റെ പുതിയ ഡാൻസ് റിയാലിറ്റി ഷോ ആണ് ഫ്‌ളവേഴ്‌സ് ധമാക്ക.
നർത്തകരായ രണ്ട് പേർക്ക് ജോഡിയായി എത്തി ഫ്‌ളവേഴ്‌സ് ഓൺലൈൻ സംഘടിപ്പിക്കുന്ന ഫ്‌ളവേഴിസ് ധമാക്കയിൽ പങ്കെടുക്കാം. ലിംഗ-പ്രായഭേദമന്യേ ടീമുകളാകാം. രണ്ട് പേരടങ്ങുന്ന ടീമിന് മാത്രമാണ് അവസരം. ധമാക്കയിൽ പങ്കെടുക്കാൻ നിങ്ങളുടെ പ്രതിഭ തെളിയിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ ഫ്‌ളവേഴ്‌സിന് അയക്കാം.
Read Also : ഫ്‌ളവേഴ്‌സ് അക്കാദമി ഓഫ് ഡാൻസ് ആന്റ് മ്യൂസിക് പ്രവർത്തനം ആരംഭിച്ചു
ഒക്ടോബർ 25 ആണ് വീഡിയോകൾ അയക്കേണ്ട അവസാന ദിവസം. 8111995585 എന്ന നമ്പറിലേക്ക് ഡാൻസ് വീഡിയോകൾ അയക്കേണ്ടത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന ജോഡികൾക്ക് ഫ്‌ളവേഴ്‌സ് ധമാക്കയിൽ പങ്കെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here