Advertisement

പാവറട്ടി കസ്റ്റഡി മരണം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ

October 9, 2019
Google News 1 minute Read

പാവറട്ടി കസ്റ്റഡി കൊലപാതകക്കേസിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി. സിവിൽ ഓഫിസർമാരായ സ്മിബിൻ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്മിബിനും മഹേഷും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

Read Also: പാവറട്ടി കസ്റ്റഡി മരണം; രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ

പ്രതികൾക്കുമേൽ കൊലപാതകം, അന്യായമായി തടങ്കലിൽ വെക്കൽ, മർദിച്ച് മുറിവേല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നു ഉദ്യോഗസ്ഥരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്. ഹാജരാകുന്ന മുറക്ക് ഇവരുടെയും അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here