പൊന്നാമറ്റത്തെ രണ്ട് ദൂരൂഹ മരണങ്ങളിൽക്കൂടി സംശയമുന്നയിച്ച് ബന്ധുക്കൾ

കൂടത്തായി കൂട്ടകൊലക്ക് പിന്നാലെ പൊന്നാമറ്റത്തെ രണ്ട് മരണങ്ങളിൽക്കൂടി സംശയമുന്നയിച്ച് ബന്ധുക്കൾ. ജോളിയുടെ മുൻഭർത്താവ് റോയിയുടെ പിതാവ് മരിച്ച ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളാണ് 2002 നും 2008നും ഇടയിൽ ദൂരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.രണ്ട് പേർക്കും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Read Also: ടോം തോമസിന് അതൃപ്തി ഉണ്ടായിരുന്നെന്ന റെഞ്ചി പറഞ്ഞ ആൾ ജോളിയുടെ സഹോദരീ ഭർത്താവ് ജോണി
കൂടത്തായി കൂട്ടക്കൊലപാതകത്തിലെ ആദ്യ മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ടോമിന്റെ സഹോദരൻ അഗസ്റ്റിന്റെ മകൻ വിൻസെന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.റോയിയുടെ അമ്മ അന്നമ്മ മരിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇത്.
2008ലാണ് ഡൊമിനിക്കിന്റെ മകൻ സുനീഷ് മരിച്ചത്. ബൈക്ക് അപകടത്തിൽപ്പെട്ട് തല കല്ലിലിടിച്ച് മരിച്ചെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രണ്ട് പേർക്കും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതാണ് ഇപ്പോൾ ബന്ധുക്കളെ സംശയിപ്പിക്കുന്നത്.മരിക്കുന്നതിന്റെ തലേന്ന് സിനീഷ് താനൊരു ട്രാപ്പിൽ പെട്ടെന്നും ഇങ്ങനെയൊരു ജീവിതം ആർക്കുമുണ്ടാകരുതെന്നും ഡയറിയിൽ കുറിച്ചിരുന്നു.
മരണത്തിന് മുൻപും ശേഷവും ജോളി വീട്ടിൽ വന്നു പോയിട്ടുണ്ട്. ഒടുവിൽ വന്നപ്പോൾ പുറക് വശത്തിലുടെയാണ് കടന്ന് വന്നതെന്നും സുനീഷിന്റെ അമ്മ എൽസമ്മ ഓർക്കുന്നു. സഹോദരങ്ങളുമായി ആലോചിച്ച് മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here