തമിഴ് ഹാസ്യതാരം കുമളിയിലെ റിസോർട്ടിൽ മരിച്ചു

തമിഴിലെ മുൻനിര നായകൻമാർക്കൊപ്പം ഹാസ്യതാരമായി തിളങ്ങിയ നടൻ കൃഷ്ണമൂർത്തി(64) മരിച്ചു. ‘മാനേജർ കൃഷ്ണമൂർത്തി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കുമളിയിലെ റോസാപ്പൂക്കണ്ടത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു മരണം.

ശക്തി സംവിധാനം ചെയ്യുന്ന ‘പേയ് മാമ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുമളിയിലെത്തിയതായിരുന്നു കൃഷ്ണമൂർത്തി. 1987ൽ സിനിമാ അഭിനയം തുടങ്ങിയ കൃഷ്ണമൂർത്തി ‘നായക’നിൽ കമലഹാസനൊപ്പവും ‘ബാബ’യിൽ രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ കുഴഞ്ഞ് വീണ കൃഷ്ണമൂർത്തിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ചെന്നൈക്ക് കൊണ്ടുപോയി.

ഭാര്യ മഹേശ്വരി, മക്കൾ:പ്രശാന്ത്, ശ്രീഹരിനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More