Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (11/10/2019)

October 11, 2019
Google News 0 minutes Read

ആൽഫൈൻ ഉൾപ്പെടെ ആറ് പേരെയും കൊലപ്പെടുത്തിയത് താനെന്ന് ജോളി

കൂടത്തായി കൊലപാതക പരമ്പരയിൽ എല്ലാ കൊലപാതകത്തിന്റെയും ഉത്തരവാദി താനെന്ന് ജോളി. ഷാജുവിന്റെ മകൾ ആൽഫൈനെയും കൊന്നത് ജോളി തന്നെയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

കൂടത്തായി:സിലിയുടെ മരണത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഔദ്യോഗികമായി ആരംഭിച്ചു. താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വടകര കോസ്റ്റൽ സിഐക്കാണ്.

മാത്യുവിനെ കൊന്നത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയെന്ന് ജോളി

അന്നമ്മയുടെ സഹോദരൻ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തപ്പോഴാണ് ജോളി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ്; നിർണായക വിവരങ്ങൾ ട്വന്റിഫോറിന്

കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണിക്കൂറോളമാണ് പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. പൊന്നാമറ്റത്തെ വീടിനകത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് ജോളി നൽകിയത്.

കുറ്റസമ്മത മൊഴി ആവർത്തിച്ചും കൊലപാതകങ്ങൾ നടത്തിയ രീതി വിശദീകരിച്ചും ജോളി

പൊന്നാമറ്റത്തെ തെളിവെടുപ്പിനിടയിൽ താൻ നടത്തിയ അരുംകൊലകൾ തുറന്ന് പറഞ്ഞ് ജോളി. കുറ്റസമ്മത മൊഴി ആവർത്തിച്ച ജോളി, കൊലപാതകങ്ങൾ നടത്തിയ രീതിയും വിശദീകരിച്ചു.

കാക്കനാട് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

കാക്കനാട് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.

ഉന്നാവ് വാഹനാപകടം; കുൽദീപ് സെൻഗാറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഉന്നാവ് പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മുൻ ബിജെപി എംഎൽഎ കുൽദിപ് സെൻഗാർ അടക്കം പത്ത് പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ് കോടതി ഫയലിൽ സ്വീകരിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ് കോടതി ഫയലിൽ സ്വീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here