മരട് ഫ്‌ളാറ്റ് വിഷയം സർക്കാറിന്റെ കൈയ്യിൽ ഒതുങ്ങുന്ന കാര്യമല്ല: മുഖ്യമന്ത്രി

എറണാകുളം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മണ്ഡലത്തിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളോട് സംവദിച്ചു.
മരട് വിഷയം സർക്കാരിന്റെ കൈയിൽ ഒതുങ്ങുന്ന കാര്യമല്ല എന്നായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം. ആരും കെട്ടിടം പൊളിക്കുന്നതിലും കുടിയൊഴിപ്പിക്കുന്നതിലും സന്തോഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയും നടന്നു. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള നിരവധി പേർ മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും മുഖ്യമന്ത്രി അതിന് മറുപടി നൽകുകയും ചെയ്തു. സർക്കാറിന്റെ ഭരണ നേട്ടങ്ങൾ പ്രതിപാദിച്ച ചർച്ചയിൽ അതുമായി ബന്ധപ്പെട്ട സംസാരവും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here