അസ്വാഭാവിക മരണങ്ങള്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്ന് മുന്‍ എസ്പി

കൂടത്തായി അടക്കം കേരളത്തിലെ അസ്വാഭാവിക മരണങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്ന ആരോപണവുമായി സംസ്ഥാന ഇന്റലിജന്‍സ് മുന്‍ എസ്പി രാജ്‌മോഹന്‍. അസ്വാഭാവിക മരണങ്ങള്‍ ഏറുമ്പോഴും കൃത്യമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

കൂടത്തായി കേസില്‍ പൊലീസിന് വീഴ്ച പറ്റി. കേസുകള്‍ കുറയ്ക്കാനുള്ള വ്യഗ്രത പൊലീസിന് കൂടുതലാണ്. അതിന്റെ ഭാഗമായി പരാതികളില്ലാത്ത, മരണകാരണം വ്യക്തമായ കേസുകളിലെ അന്വേഷണം മൂന്നുമാസത്തിനുള്ളില്‍ പൊലീസ് അവസാനിപ്പിക്കും.

റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് തുടരന്വേഷണം നടത്തിയില്ല. സയനൈഡ് എവിടെനിന്ന് ലഭിച്ചു, ആര് നല്‍കി എന്നീ കാര്യങ്ങളെക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ച പറ്റി. ഇത് പ്രതിക്ക് കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യുന്നതിന് ധൈര്യം നല്‍കി.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ മറ്റ് കൊലപാതകങ്ങള്‍ നടക്കുമായിരുന്നില്ല. സയനൈഡ് കണ്ടെത്തിയപ്പോള്‍ ടീമിനെ വിപുലപ്പെടുത്തി അന്വേഷണം നടത്തണമായിരുന്നു. ഇക്കാര്യത്തില്‍ ആദ്യ അന്വേഷണ സംഘം പരാജയപ്പെട്ടു. ആ പരാജയം അംഗീകരിച്ചുതന്നെ പൊലീസ് മുന്നോട്ടുപോകണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More