തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി

തിരുവനന്തപുരം നെയ്യാർഡാമിന് സമീപം മരക്കുന്നത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

മരക്കുന്നം കിക്മ കോളേജിന് സമീപം തങ്ങളുടെ ജോലിസ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാർ പാമ്പിനെ പിടിച്ച് വനപാലകരെ ഏല്പിക്കാൻ ശ്രമിച്ചു. ഇതിടെ പാമ്പ് ഭുവനചന്ദ്രന്റെ കഴുത്തിൽ ചുറ്റുകയായിരുന്നു.

മറ്റ് തൊഴിലാളികൾ ചേർന്ന് ഭുവനചന്ദ്രനെ രക്ഷിച്ച് പെരുമ്പാമ്പിനെ വനപാലകരെ ഏൽപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More