മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

മരട് ഫ്‌ളാറ്റ് കേസിൽ മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മരട് മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ജോസഫ്, ക്ലാർക്ക് ജയറാം എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

അഴിമതി വിരുദ്ധ നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ഫ്‌ളാറ്റിന് പെർമിറ്റ് കൊടുത്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More