Advertisement

മരടിൽ ഫ്‌ളാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ടു

October 17, 2019
Google News 1 minute Read

മരടിൽ ഫ്‌ളാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്‌ളാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം കമ്പനികളുടെ നടപടി നഗരസഭ അറിഞ്ഞില്ലെന്ന് ചെയർപേഴ്‌സൺ ട്വന്റിഫോറിനോട് പ്രതികരിച്ചു. പൊളിക്കുന്നതിന് മുന്നോടിയായുള്ള പഠനത്തിനാണ് തൊഴിലാളികളെത്തിയതെന്ന് നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം.

ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള അശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആൽഫാ സെറീൻ ഫ്‌ളാറ്റിൽ പൊളിക്കാനുള്ള കരാർ ലഭിച്ച കമ്പനിയുടെ തൊഴിലാളികളെത്തി പൂജ നടത്തിയത്. ആൽഫാ സെറീൽ ഫ്‌ളാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാൻ സങ്കേതിക സമിതി ശുപാർശ ചെയ്തിരുന്നു. മറ്റ് കെട്ടിടങ്ങൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. പൊളിക്കുന്നതിന് മുന്നോടിയായുള്ള പൂജ മാത്രമാണ് നടത്തിയതെന്ന് കമ്പനി പ്രതിനിധി വിശദീകരിച്ചു.

Read Also: മരട് ഫ്‌ളാറ്റ് നിർമാണ കേസ്; അന്വേഷണം വിജിലൻസിന് വിട്ടേക്കും

അതേ സമയം, കമ്പനിയുടെയും സർക്കാറിന്റേയും നീക്കം നഗരസഭ അറിഞ്ഞില്ലെന്ന് ചെയർപേഴ്‌സൺ ടി.എച്ച് നദീറ വ്യക്തമാക്കി. പൊളിക്കൽ നടപടി ആരംഭിച്ചില്ലെന്നും ഫ്‌ളാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് അരിഫ് ഖാൻ പറഞ്ഞു.
കമ്പനികൾക്ക് അനുമതി നൽകാൻ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പൂജ നടത്തിയത് സംബന്ധിച്ച് അംഗങ്ങൾ തമ്മിൽ വാക്ക് പോരും നടന്നു. നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള മൂന്നംഗ സമിതിയും യോഗം ചേർന്നു. ഫ്‌ളാറ്റുടമകൾ സമിതിക്ക് മുന്നിൽ പരാതി സമർപ്പിച്ചു. മുഴുവൻ ആളുകൾക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് ഫ്‌ളാറ്റുടമകൾ ആവശ്യപ്പെട്ടിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here