Advertisement

ആകാശഗംഗ 2 ട്രെയിലർ: യൂട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാർ

October 22, 2019
Google News 1 minute Read

ഒരു കാലത്ത് മലയാളികളെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു ആകാശഗംഗ. അന്തരിച്ച ചലച്ചിത്ര താരം മയൂരിയും, ദിവ്യാ ഉണ്ണിയും, മുകേഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ അക്കാലത്തും ഇക്കാലത്തും പ്രേക്ഷകരെ പേടിപ്പിക്കുന്നു.

ആദ്യ ഭാഗം സംവിധാനം ചെയ്ത വിനയൻ തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാരായി. ട്രയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയാണ് ട്രെയിലർ പത്ത് ലക്ഷം കാഴ്ചക്കാരെ തികച്ചത്.

ചിത്രത്തിന്റെ ട്രെയിലർ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തിറക്കിയത്.

Read Also: ‘ജീവനോടെ ചിതയിൽ എരിച്ച ദാസിപ്പെണ്ണിന്റെ കഥ കേട്ടിട്ടില്ലേ?’; ആകാശഗംഗ 2 ട്രെയിലർ പുറത്ത്

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here