മമ്പാട് ഏരിയ റിയാദ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ സോക്കർ ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

മമ്പാട് ഏരിയ റിയാദ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ സോക്കർ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം റിയാദിൽ നടന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

ഒക്ടോബർ 24, 25 തിയതികളിൽ ശിഫ വിയ കോർടിലാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്. കേരളത്തിൽ നിന്ന് ആസിഫ് സഹീർ മുഖ്യാതിഥിയായി പങ്കെടുക്കും. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഷക്കിബ് കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസു വടപുറം അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മീഡിയാ ഫോറം പ്രസിഡന്റ് നസ്റുദ്ദീൻ വിജെ നിർവഹിച്ചു. ടൂർണമെന്റ് ഫിക്സ്ചർ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ പ്രകാശനം ചെയ്തു.

Read Also : ബ്ലാസ്റ്റേഴ്സ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് അപകടത്തിനു തലേന്ന്; ഫുട്ബോൾ കളിക്കാരനാവുക എന്ന എന്ന ആഗ്രഹം ബാക്കിയാക്കി അഫീൽ യാത്രയായി

ഷംജിത് കരുവാടൻ, ഷിബു ഉസ്മാൻ, നാദിർഷ, ഹസ്സൻ പുന്നയൂർ, ഹംസ കോയ പെരുമുഖം, ഷക്കിൽ തിരൂർക്കാട് എന്നിവർ പ്രസംഗിച്ചു. മുസ്തഫ ചോലയിൽ സ്വാഗതവും ഫഖ്റുദ്ദിൻ നന്ദിയും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top