കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന് ലീഡ്‌

സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. രാവിലെ എട്ടരയോടെയാണ് ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങിയത്. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ലീഡ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ കോന്നി മണ്ഡലത്തില്‍ 343 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 1114 വോട്ടുകള്‍ക്ക് മുന്നില്‍നില്‍ക്കുന്നു.

അതേസമയം അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ 963 വോട്ടുകള്‍ക്കും എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 1967 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് 2714 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top