Advertisement

ഐഎസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

October 27, 2019
Google News 1 minute Read

ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകണം ലഭ്യമായിട്ടില്ല.

അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രമുഖ വാർത്താ മാധ്യമമായ ന്യൂസ് വീക്കാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടത്. സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.

Read Also : മലയാളി ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് എന്‍ഐഎ

ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് സൈന്യം കടന്നതോടെ നേരിയ ഏറ്റുമുട്ടലുണ്ടായി. പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിച്ചെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. ബാഗ്ദാദിയുടെ ബയോമെട്രിക്‌സ് വിവരങ്ങളും ഡിഎൻഎ പരിശോധനകളും നടത്തിവരുകയാണെന്നാണ് വിവരം.

എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൌസിൽ നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക മാധ്യമങ്ങൾ. പ്രാദേശിക സമയം ഇന്ന് പുലർച്ചെ 9 മണിക്കാണ് ട്രംപിൻറെ സമ്മേളനം. വലിയൊരു സംഭവം നടന്നതായി പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇത് ബാഗ്ദാദിയുമായി ബന്ധപ്പെട്ട വാർത്തയുടെ സൂചനയാണെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here