ഉദ്യോഗസ്ഥ ശൈലി മാറണം; പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. നിലവിലുള്ള ഉദ്യോഗസ്ഥ ശൈലി മാറണമെന്നും പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശയം പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വീട് നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് റൗണ്ട് ടേബിളില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടനാടിനും ഇടുക്കിക്കും പ്രത്യേക വികസന ദര്‍ശനം ആവശ്യമാണ്. നവകേരള നിര്‍മിതി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്നും റൗണ്ട് ടേബിളില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല പറഞ്ഞു.
Read More: ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം: രമേശ് ചെന്നിത്തല
വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പുനര്‍നിര്‍മാണത്തില്‍ ജനങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസിലാണ് നടക്കുന്നത്.
Read More:കേരളത്തില്‍ വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ല: വി മുരളീധരന്‍
സംപ്രേഷണം തുടങ്ങി നാളുകള്‍ക്കകം മലയാളികള്‍ നെഞ്ചേറ്റിയ വാര്‍ത്താ ചാനലാണ് ‘ട്വന്റിഫോര്‍’. നവകേരളം എന്താകണം, എങ്ങനെയാവണം എന്ന വിഷയം തുറന്ന് ചര്‍ച്ചക്ക് വയ്ക്കാനാണ് ‘റൗണ്ട് ടേബിള്‍’ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സമാഹരിച്ച് ട്വന്റിഫോര്‍ നവകേരള നിര്‍മിതിക്കായി സര്‍ക്കാരിന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here