Advertisement

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

November 2, 2019
Google News 0 minutes Read

സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്. തിരുവനന്തപുരം മണക്കാട് സ്വദേശി ആഷിഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫിറോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആഷിഷ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകുകയായിരുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവർത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ച യുവതിക്കെതിരെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസ് അധിക്ഷേപിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവർത്തകയായ യുവതി വിമർശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യാ പരാമർശം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ആഷിഷ് പൊതുതാൽപര്യ പരാതി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here