മൈലാമ്പാടത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കെണിയില്‍ കുടുങ്ങി

മാസങ്ങളോളമായി പാലക്കാട് മൈലാമ്പാടത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനം വകുപ്പിന്റെ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടിനകത്ത് പുലി കുടുങ്ങിയത്. ഇതിനോടകം നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് പുലി പിടികൂടിയിരുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് നായയെ ഇരയാക്കി വനം വകുപ്പ് കൂട് സ്ഥാപിച്ചത്. നാല് ദിവസം പ്രായമായ പശുവിനെ ആക്രമിച്ചതോടെയാണ് പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ ആദ്യം അറിയുന്നത്. പിന്നീട് നിരവധി ആടുകളും, നായ്ക്കളും പുലിക്ക് ഇരയായി. വനം വകുപ്പ് ഒരാഴ്ചക്കാലം കെണിയൊരുക്കി കാത്തിരുന്നെങ്കിലും പുലി കെണിയില്‍ വീണിരുന്നില്ല. ഒടുവില്‍ ഇരയെ മാറ്റി വനം വകുപ്പ് നടത്തിയ ശ്രമമാണ് വിജയം കണ്ടത്.

പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍വനത്തിലേക്ക് മാറ്റുമെന്ന് മണ്ണാര്‍ക്കാട് ഡി എഫ്ഒ അറിയിച്ചു. അതേ സമയം പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായും നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More