മധ്യപ്രദേശിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

മധ്യപ്രദേശിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട രാജ(ഏഴ്), പ്രിൻസ്(ആറ്) എന്നിവരാണ് മരിച്ചത്. രാത്‌ഗേദ ഗ്രാമത്തിലാണ് സംഭവം.

ശൗചാലയത്തിന്റെ നിർമാണത്തിൽ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഇതാണ് അപകട കാരണമെന്നും പറയപ്പെടുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ എച്ച് പി വർമ പറഞ്ഞു.

അതേസമയം, സംഭവത്തിൽ 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി സർക്കാരാണ് കുറ്റക്കാരെന്ന് കോൺഗ്രസ് എംഎൽഎ പൊഹാരി സുരേഷ് ആരോപിച്ചു. കഴിഞ്ഞ 15 വർഷം ബിജെപിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചതെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് സർക്കാരാണ് ഭരണത്തിലെന്നും അതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More