ഒളിമ്പിക്സ് യോഗ്യതാ മത്സരം; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിനെ നയിക്കാൻ വയനാട്ടുകാരി

ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിനെ നയിക്കാൻ വയനാട്ടുകാരി. എഫ്ഐബിഎ ഒളിമ്പിക് പ്രീ ക്വാളിഫയർ ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ബാസ്‌കറ്റ് ബോൾ ടീമിനെ പിഎസ് ജീന നയിക്കും. വയനാട് പടിഞ്ഞാറത്തറ സ്വദേശിയാണ്.

2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്റാണ് ജീന.

സ്റ്റെഫി നിക്സൺ, പിജി അഞ്ജന, അനീഷ ക്ലീറ്റസ്, മധുകുമാരി, പിയു നവനീത, ശ്രുതി അരവിന്ദ്, സത്യ സെൻന്തിൽ കുമാർ, ശ്രീവിദ്യ വെങ്കടരാമൻ, ബാർക സോൻകർ, ഷീരൻ ലിമായ്, നിമ ഡോൽമ ബൂട്ടിയ എന്നിവരാണ് ഇന്ത്യൻ നിരയിലെ മറ്റ് താരങ്ങൾ. സെർബിയക്കാരനായ സോറൻ വിസിച്ചാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.

നവംബർ 14 മുതൽ 17 വരെ ക്വാലാലംപൂരിലാണ് മത്സരങ്ങൾ നടക്കുന്നത്. 2020 ഫെബ്രുവരിയിൽ നടക്കുന്ന നാല് ആഗോള എഫ്ഐബിഎ വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റുകളിൽ ഒന്നിലേക്ക് യോഗ്യത നേടുന്നതിന് ഈ മത്സരങ്ങളിൽ പ്രകടനത്തിലൂടെ അവസരം ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More