ശബരിമല യുവതീപ്രവേശന വിധിയുടെ പൂർണരൂപം മലയാളത്തിൽ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അപൂർവം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവർക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. വിധിക്കെതിരെ അൻപത്തിയാറോളം പേർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ വിധി പറയും. പത്തരയ്ക്കാണ് നിർണായകമായ വിധി പുറപ്പെടുവിക്കുക.
മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. പുനഃപരിശോധനാ ഹർജികളിൽ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി വീണ്ടും ചർച്ചയാകുകയാണ്. പിആർഡി പ്രസിദ്ധീകരിച്ച സുപ്രിംകോടതി വിധിയുടെ പൂർണരൂപം ചുവടെ വായിക്കാം.
Read also: ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി നാളെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here